ചാറ്റിങ്ങിനെ ഭാര്യ എതിർത്തു; ഭർത്താവും കൂട്ടുകാരിയും ജീവനൊടുക്കി

ഹൈദരാബാദ‌്
പെൺസുഹൃത്തുമായുള്ള ചാറ്റിങ്ങിനെ ചൊല്ലി ഭാര്യ പരാതിപ്പെട്ടതിൽ മനംനൊന്ത‌് ഭർത്താവും കൂട്ടുകാരിയും ആത്മഹത്യചെയ‌്തു. സെക്കന്തരാബാദിലെ കിഴക്കൻ മരേദ‌്പള്ളിയിലാണ‌് സംഭവം. ഇലക്ട്രീഷ്യനായ കെ ശിവകുമാർ (27), സുഹൃത്ത‌് സി വെണ്ണില (19) എന്നിവരാണ‌് മരിച്ചതെന്ന‌് പൊലീസ‌് പറഞ്ഞു.
വെണ്ണിലയുമായുള്ള വാട‌്സാപ് ചാറ്റിങ്ങിനെപ്പറ്റി ശിവകുമാറിന്റെ ഭാര്യ നിരന്തരം ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നു. കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായി. തുടർന്നാണ‌് ശിവകുമാർ തൂങ്ങിമരിച്ചത‌്. ശിവകുമാറിന്റെ മരണവാർത്തയറിഞ്ഞ‌് വെണ്ണില സ്വന്തംവീട്ടിൽ വിഷം കഴിച്ചു. ആശുപത്രിയിൽ ഞായറാഴ‌്ച വൈകിട്ട‌് മരിച്ചു.









0 comments