മുത്തലാഖ് ബില്‍: ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി > മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വെര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോയത്.
തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധമായി കണക്കാക്കുന്ന ബില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം തടവും പിഴയും വ്യവസ്ഥചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.









0 comments