കുരങ്ങ് ശല്യം മാറാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതി: യോഗി ആദിത്യനാഥ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2018, 11:59 AM | 0 min read

ലഖ്‌‌നൗ > കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുരങ്ങന്റെ ശല്യം ഏറെയുളള മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
ഹനുമാന്‍ ചലിസ (ഹനുമാന്‍ സ്‌തുതി) ദിനവും ചൊല്ലിയാല്‍ കുരങ്ങന്‍ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു പരിഹാരം മുന്നോട്ടു വയ്ക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുകയും അനുഭവം ഏവരോടുമായി പങ്കിടുകയും ചെയ്‌തു. 'എന്റെ വാക്ക് നിങ്ങള്‍ കേള്‍ക്കണം, ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങന്‍ കണ്ടാല്‍ അവ നിങ്ങളെ ഉപദ്രവിക്കില്ല. അത്‌കൊണ്ട് ദിനവും ഹനുമാന്‍ ഗീതം ചൊല്ലി നടക്കണം', ആദിത്യനാഥ് പറഞ്ഞു.

താറാവുകളെ നീന്താന്‍ വിടുന്നതിലൂടെ ജലാശയങ്ങളെ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ സാധിക്കുമെന്ന തൃപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഉപദേശവും ഏറെ ചര്‍ച്ചയായിരുന്നു,



 



deshabhimani section

Related News

View More
0 comments
Sort by

Home