ജാര്‍ഖണ്ഡില്‍ സന്നദ്ധ സംഘട നാ പ്രവര്‍ത്തകരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

റാഞ്ചി > ജാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ആര്‍സി മിഷന്‍ സ്‌കൂളില്‍ നാടകം കളിക്കുകയായിരുന്ന ഇവരെ അക്രമികള്‍ തോക്കുചൂണ്ടി കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയില്‍ അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെയാണ് മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരിക്കെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധധാരികള്‍ ആക്രമിച്ചത്.
തുടര്‍ന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച്
ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പഥാല്‍ഗഡി പിന്തുണക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ജാര്‍ഖണ്ഡില്‍ ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് പഥാല്‍ഗഡി. തങ്ങളുടെ ഗ്രാമസഭയെ പരമാധികാര സമിതിയായി കാണുന്ന ഇവര്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നില്ല.
മൂന്നുമണിക്കൂറിനുശേഷമാണ് യുവതികളെ വിട്ടയച്ചത്. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബലാല്‍സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ അക്രമികള്‍ സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റാഞ്ചി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എവി ഹോംകര്‍ പറഞ്ഞു.









0 comments