71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ഷാരൂഖ് ഖാൻ, വിക്രാന്ത് മാസെ, മികച്ച നടി റാണി മുഖര്‍ജി

മുംബൈ: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയിരുന്നത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിച്ചു.
70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം കന്താര എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് ഋഷബ് ഷെട്ടിയാണ് നേടിയത്. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനോനും (തിരുചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിടുകയായിരുന്നു.
ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
• മികച്ച മലയാള സിനിമ- ഉള്ളൊഴുക്ക്
• മികച്ച തമിഴ് സിനിമ -പാർക്കിങ്
• എം ആർ രാജീകൃഷ്ണന് പ്രത്യേക പരാമർശം
• മികച്ച തെലുങ്ക് സിനിമ ഭഗവന്ത് കേസരി
• മികച്ച സംഗീതം വാത്തി( ജി വി പ്രകാശ് കുമാർ)
• മികച്ച എഡിറ്റർ- മിഥുൻ മുരളി (പൂക്കാലം)
• മികച്ച ഹിന്ദി സിനിമ - കഥൽ എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി
• മികച്ച പ്രൊഡക്ഷൻ ഡിസൈനിങ് - 2018
• മികച്ച സംഭാഷണം- ദീപക് ഇന്ദ്രാണി( സിർഫ് ഏക് ബന്താ കാഫി ഹേ)
• മികച്ച ഛായാഗ്രഹണം- കേരള സ്റ്റോറി(പ്രശാന്ത് തനു മുഖപാത്ര)
• മികച്ച സഹനടി- ഉര്‍വശി (ഉള്ളൊഴുക്ക്)
• മികച്ച സഹനടൻ- വിജയരാഘവൻ(പൂക്കാലം)
• മികച്ച നടി -റാണി മുഖര്‍ജി
• മികച്ച നടൻ- ഷാരൂഖ് ഖാൻ, വിക്രാന്ത് മാസെ
• മികച്ച സംവിധാനം- കേരള സ്റ്റോറി
• മികച്ച ചിത്രം- ട്വെൽത്ത് ഫെയിൽ
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
• പ്രത്യേക പരാമര്‍ശം - നേക്കൽ ക്രോണിക്കൽ ഓഫ് ദ പാഡി മാൻ ,
• തിരക്കഥ - ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)
• നറേഷന്‍ / വോയിസ് ഓവര്‍ - ഹരികൃഷ്ണൻ എസ്
• സംഗീത സംവിധാനം - പ്രാനിൽ ദേശായി
• എഡിറ്റിങ് - നീലാദ്രി റായ്
• സൗണ്ട് ഡിസൈന്‍ - ശുഭരൺ സെൻഗുപ്ത
• ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
• സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
• ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് - ഗിദ്ദ്- ദ സ്കാവഞ്ചർ
• നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക്
• മികച്ച ഡോക്യുമെന്ററി - ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ
• ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം - ടൈംലെസ് തമിഴ്നാട്
• നവാഗത സംവിധായകന്‍ - ശിൽപിക ബോർദോലോയി
• മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം - ഫ്ലവറിങ് മാൻ







0 comments