ആറ് മൃതദേഹങ്ങൾ കാറിൽ, ഒരാൾ പുറത്തിരിക്കുന്നു: 'അഞ്ച് നിമിഷത്തിൽ മരിക്കുമെന്ന് ഭീഷണി'

ഹരിയാന: ഹരിയാനയിലെ പഞ്ച്കുലയിൽ ഒരു കുടുബത്തിലെ മൂന്ന് കുട്ടികളടക്കം ആറുപേരെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാമതായി ഒരാൾ കാറിന് പുറത്ത് നടപ്പാതയിൽ തളർന്നിരിക്കുന്നതും കാണാനായി. ദുരൂഹത നിറഞ്ഞ കാഴ്ച കണ്ട ഉടനെ തന്നെ നാട്ടുകാർ ആറുപേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ മരണം സ്ഥിരീകരിക്കുക എന്ന ജോലി മാത്രമെ ഡോക്ടർമാർക്ക് ചെയ്യാൻ ബാക്കി ഉണ്ടായിരുന്നുള്ളു.അതേ സമയം, അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ താനും മരിക്കുമെന്ന് കാറിന് പുറത്തിരുന്ന വ്യക്തിയും ഭീഷണി മുഴക്കി.
ദുരൂഹമായ ആറ് മരണം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാഞ്ഞെത്തിയ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മരണം സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യകളായിരുന്നുവെന്ന് സ്ഥിരിച്ചു . ഇത് സംബന്ധിച്ച് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു . എന്നാൽ അതിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ല. കടം കയറിയത് മൂലം ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒരു വീടിന് പുറത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടതിന് പിന്നാലെ സംശയം തോന്നിയ നാട്ടുകാർ അത് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പ്രവീൺ മിത്തലും കുടുംബവും പഞ്ച്കുലയിലെ ബാഗേശ്വർ ദാമിൽ ആത്മീയ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ച് ഡെറാഡൂണിലേക്കുള്ള യാത്രയിൽ വിഷം കഴിച്ച് മരിക്കുകയായിരുന്നു.
രാത്രി നടത്തത്തിന് പോയ വ്യക്തിയായിരുന്നു കാർ ആദ്യം കണ്ടത്. തന്റെ കാറിന് മുന്നിൽ പാർക്ക് ചെയ്ത കാർ കണ്ട ഇയാൾ വ്യത്യസ്തമായ രീതിയിൽ ഒരു ടവൽ കാറിന് പുറത്ത് തൂങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചു. ഒപ്പം തന്നെ നടപ്പാതയിൽ ഒരാളിരിക്കുന്നുമുണ്ടായിരുന്നു.
ബാഗേശ്വർ ധാമിൽ നിന്നും വന്നതാണെന്നും ഹോട്ടൽ കിട്ടാത്തതിനാൽ കാറിൽ എല്ലാവരും ഉറങ്ങുയായിരുന്നുവെന്നും പറഞ്ഞ പുറത്തുനിന്ന വ്യക്തിയോട് , എന്നാൽ കാർ മാർക്കറ്റ് ഭാഗത്തേക്ക് മാറ്റിയിടാൻ നിർദ്ദേശിക്കുകയായിരുന്നു. എ ന്നാൽ സംശയം നോക്കിയ വ്യക്തി വണ്ടിയിലേക്ക് നോക്കിയതും ആറ് മൃതദേഹവും ദുർഗന്ധം വന്ന നിലയിൽ കണ്ടു
'എല്ലാവരും മലന്ന് കിടക്കുകയായിരുന്നു. ഛർദിച്ച നിലയിലായിരുന്നു. കാറിലും ദുർഗന്ധമുണ്ടായിരുന്നു. പുറത്തിരുന്ന ആ മനുഷ്യനെ ഞാൻ പിടിച്ചുവലിച്ചുകൊണ്ടുവന്ന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. അവരെല്ലാം ആത്മഹത്യം ചെയ്തുവെന്നും അടുത്ത അഞ്ച് നിമിഷത്തിൽ താനും മരിക്കാൻ പോവുകയാണെന്നും വലിയ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നും അയാൾ പറഞ്ഞു'- മൃതദേഹം കണ്ട കാൽനടയാത്രക്കാരൻ പറഞ്ഞു
പഞ്ച്കുല ഡെപ്യൂട്ടി കമീഷണർ ഹിമാദ്രി കൗശിക്ക്, ഡെപ്യൂട്ടി കമ്മീഷണർ ലോ ആന്റ് ഓർഡർ അമിത് ദഹിയ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.









0 comments