നാഗ്പൂരിൽ പലയിടങ്ങളിലും കർഫ്യൂ: 50 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

മുംബൈ : മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ സംഘർഷം. നിരവധി വീടുകളും കടകളും അക്രമികൾ തകർത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരെ അറസ്റ്റ് ചെയ്തതായും അഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അധികൃതർ പറഞ്ഞു. സംഘർഷത്തിൽ 34 പൊലീസ് ഉദ്യോഗസ്ഥർക്കും അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 45 വാഹനങ്ങളും സംഘർഷത്തിൽ തകർക്കപ്പെട്ടു.
തിങ്കളാഴ്ചയാണ് സെൻട്രൽ നാഗ്പൂരിലെ ചിട്നീസ് പാർക്ക് ഏരിയയിൽ സംഘർഷം ആരംഭിച്ചത്. തീവ്രഹിന്ദുത്വ വാദികളാണ് മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത്. ബിജെപി നേതാക്കൾ ശവകുടീരം പൊളിക്കണമെന്ന ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് തീവ്ര ഹിന്ദു സംഘടനകൾ അക്രമം അഴിച്ചുവിട്ടത്. വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്റംഗ്ദൾ സംഘടനകളാണ് രംഗത്തെത്തിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ചരിത്രസ്മാരകമാണ് ഔറംഗസേബിന്റെ ശവകുടീരം.









0 comments