അഞ്ചു വർഷം, 33 രാജ്യം; മോദി യാത്രയ്ക്കായി പൊടിച്ചത് 362 കോടി

modi
വെബ് ഡെസ്ക്

Published on Jul 25, 2025, 05:24 PM | 1 min read

ന്യൂഡൽഹി: അഞ്ചു വർഷത്തെ വിദേശയാത്രകൾക്ക് മാത്രമായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുഖജനാവിൽ നിന്ന് മുടക്കിയത് 362 കോടി രൂപയെന്ന് കണക്ക്. തൃണമുൽ കോൺഗ്രസ്‌ എംപി ഡെറിക്ക്‌ ഒബ്രയാന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിങ്ങാണ്‌ മോദിയുടെ വിദേശയാത്രാചെലവുകൾ വെളിപ്പെടുത്തിയത്‌. അഞ്ച്‌ വർഷക്കാലയളവിൽ 33 വിദേശരാജ്യങ്ങളാണ് സന്ദർശിച്ചത്.


കണക്കുകൾ പുറത്ത് വന്നപ്പോഴും പ്രധാനമന്ത്രി വിദേശത്താണ്. ഈ വർഷത്തെ ഫ്രഞ്ച്‌ യാത്രയ്‌ക്ക്‌ 25 കോടി രൂപയാണ് ചിലവ്. അമേരിക്കൻ യാത്രയ്‌ക്ക്‌ 16 കോടി മുടക്കി. മൗറീഷ്യസ്‌, സൈപ്രസ്, കാനഡ, യുകെ, മാലിദ്വീപ്‌ യാത്രകളുടെ ചെലവ്‌ പുറത്തുവന്നിട്ടില്ല. 2024ൽ 16 രാജ്യങ്ങൾ സന്ദർശിക്കാൻ മോദി 109 കോടി ചെലവിട്ടു. 2023ൽ 98 കോടി, 2022ൽ 55.82 കോടി, 2021ൽ 36 കോടി എന്നിങ്ങനെയാണ്‌ മോദിയുടെ മുൻവർഷങ്ങളിലെ യാത്രാചെലവ്‌.


വിദേശയാത്രയ്‌ക്ക്‌ വേണ്ടിയുള്ള പരസ്യപ്രചരണം, പൊതുപരിപാടികൾ, പ്രക്ഷേപണപരിപാടികൾ തുടങ്ങിയവയുടെ ചെലവ്‌ കൂടി ഉൾപ്പെടുത്തിയ കണക്കുകളാണ്‌ പുറത്തുവിട്ടിട്ടുള്ളത്‌. മോദിയുടെ ഈജിപ്‌ത്‌ യാത്രയുടെ പരസ്യച്ചെലവുകൾക്ക്‌ മാത്രം 12 കോടിയാണ്‌ സർക്കാർ ചെലവിട്ടത്‌.






deshabhimani section

Related News

View More
0 comments
Sort by

Home