ഡൽഹിയിൽ വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 47 ലക്ഷം രൂപ പിടികൂടി

unaccounted money
വെബ് ഡെസ്ക്

Published on Jan 22, 2025, 09:53 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ വാഹനപരിശോധനക്കിടെ 47 ലക്ഷം രൂപ അടങ്ങിയ ബാഗ് പിടികൂടി. സംഘംവിഹാർ സ്വദേശി വസീം മാലിക് ഓടിച്ച കാറിൽ നിന്നാണ് പണം പിടികൂടിയത്. സംഘംവിഹാർ പ്രദേശത്ത് നടത്തിയ പതിവ് വാഹന പരിശോധനയിലാണ് 47 ലക്ഷം രൂപ സ്റ്റാറ്റിക് സർവൈലൻസ് ടീം കസ്റ്റഡിയിലെടുത്തത്.


പിടിയിലായ വസീം മാലിക് സ്ക്രാപ്പ് ഡീലറാണെന്നാണ് പൊലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകൾ നൽകാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home