പശ്ചിമ ബംഗാളിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മുർഷിദാബാദ് ജില്ലയിലെ ബഹാറ ഗ്രാമത്തിൽ വയലിൽ കളിക്കുന്നതിനിടെ കുട്ടികൾക്ക് വൃത്താകൃതിയിലുള്ള ഒരു വസ്തു ലഭിക്കുകയായിരുന്നു. ഇതെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്.
0 comments