ജയ്‌ഷായായി ആൾമാറാട്ടം; മണിപ്പുരിൽ മൂന്നുപേർ കസ്റ്റഡിയിൽ

3 man arrested in manipur

photo credit: X

വെബ് ഡെസ്ക്

Published on Mar 12, 2025, 12:51 PM | 1 min read

ന്യൂഡൽഹി: ആൾമാറാട്ടത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ ജയ്ഷാ ആണെന്ന്‌ കബളിപ്പിച്ച്‌ പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മണിപ്പുരിലെ ഇംഫാലിൽ നിന്നാണ്‌ മൂന്നുപേരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.


ഫെബ്രുവരിയിൽ, മണിപ്പൂർ നിയമ സ്പീക്കറെയും മറ്റ്‌ എംഎൽഎമാരെയും ഫോണിൽ വിളിച്ച്‌ ഇവർ കോടികൾ ആവശ്യപ്പെട്ടിരുന്നു. ജയ്‌ഷായാണെന്ന്‌ പറഞ്ഞ്‌ ഉത്തരാഖണ്ഡ്‌ എംഎൽഎ അദേഷ്‌ ചൗഹാനിൽ നിന്നും പണം തട്ടാൻ ശ്രമിച്ച 19കാരനെ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home