ബംഗാളിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മൂന്ന് ആനകൾ ചരിഞ്ഞു

PHOTO CREDIT: X
കൊൽക്കത്ത: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ മൂന്ന് ആനകൾ ട്രെയിൻ ഇടിച്ച് ചരിഞ്ഞു. പശ്ചിമ ബംഗാളിലെ ബസ്തോല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. ഏഴ് ആനകളുടെ കൂട്ടം പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു. മൂന്ന് ആനകളും സ്ഥലത്ത് തന്നെ ചരിഞ്ഞു.
ഖരഗ്പൂർ-ടാറ്റാനഗർ റെയിൽവേ സെക്ഷനിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചാണ് അപകടമെന്ന് റിപ്പോർട്ടുണ്ട്. മറ്റ് നാല് ആനകൾ പ്രദേശത്ത് തമ്പടിച്ചിരുന്നു. ആനകളുടെ ജഡം രാവിലെ ട്രാക്കിൽ നിന്നും ക്രെയിനുപയോഗിച്ച് നീക്കി.







0 comments