സിക്കിമിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിൽ; മൂന്ന് മരണം, ആറ് പേരെ കാണാനില്ല

photo credit: pti
ഗാങ്‌ടോക്ക്: സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു. ആറ് പേരെ കാണാനില്ല. ഞായറാഴ്ച വൈകുന്നേരമാണ് സിക്കിമിലെ ചാറ്റനിലെ സൈനിക ക്യാമ്പിൽകനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. ഹവൽദാർ ലഖ്‌വീന്ദർ സിംഗ്, ലാൻസ് നായിക് മുനിഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നീ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിൽ നാല് സൈനികരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വ്യാപകമായിട്ടുണ്ട്. അപകടങ്ങളിൽ ഇതുവരെ 34 പേർ മരിച്ചു.
സിക്കിമിലെ ലാച്ചുങ്ങിൽ രണ്ട് പാലങ്ങൾ ഭാഗികമായി തകർന്നതിനെ തുടർന്ന് നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങിയിരുന്നു. വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ ഇന്ന് രക്ഷപ്പെടുത്തി. സിക്കിമിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 5 വരെ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്.









0 comments