ഓപ്പറേഷൻ സിന്ധു: 224 ഇന്ത്യക്കാർ കൂടി ഇസ്രയേലിൽ നിന്ന് തിരിച്ചെത്തി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് 224 ഇന്ത്യക്കാരെ കൂടെ തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ 10.30നാണ് 224 ഇന്ത്യക്കാരുമായി വ്യോമസേനയുടെ വിമാനത്തിൽ തിരികെ എത്തിച്ചത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ എയർഫോഴ്സ് സ്റ്റേഷനിലെത്തിച്ച ഇന്ത്യക്കാരെ കേന്ദ്രമന്ത്രി ശോഭ കരന്തലാജെ സ്വീകരിച്ചു. ഇതുവരെ 818 ഇസ്രയേലിൽ നിന്ന് തിരികെ എത്തിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിലാണ് ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. നേപ്പാളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ളവരെയും തിരികെ എത്തിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നും 282 ഇന്ത്യക്കാരുമായുള്ള വിമാനം പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. മഷാദിൽ നിന്നാണ് ഇവരെ എത്തിച്ചത്. ഇതുവരെ 2,858 പേരെയാണ് ഇരു രാജ്യങ്ങളിൽ നിന്നുമായി തിരിച്ചെത്തിച്ചത്.









0 comments