ഛത്തീസ്ഗഡിൽ ഏറ്റുമുട്ടല്‍: 22 മാവോയിസ്റ്റുകളെ വധിച്ചു

റായ്‌പുർ : ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സിആർപിഎഫ്, ഛത്തീസ്ഗഡ് പൊലീസിലെ ഡിസ്ട്രിക് റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്‌സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവ സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ സങ്കൽപ്’ സൈനിക നടപടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
രഹസ്യ വിവരങ്ങളെ തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റമുട്ടലിനിടെ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മാവോയിസ്‌റ്റുകളുടെ ഒളിസ്ഥലങ്ങൾ, ബങ്കറുകൾ എന്നിവ തകർത്തതായും വൻ ആയുധശേഖരം പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു. ഏപ്രിൽ 21നാണ് ഓപ്പറേഷൻ സങ്കൽപ് ആരംഭിച്ചത്. ഇതുവരെ 26 മാവോയിസ്റ്റുകളെ ഈ മേഖലയിൽ മാത്രം വധിച്ചു.
ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലിൽ ഏറ്റവും വലിയതാണ് ഇപ്പോൾ നടന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.









0 comments