കശ്മീരില്‍ ഏറ്റുമുട്ടലിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

kulgam encounter
വെബ് ഡെസ്ക്

Published on Aug 09, 2025, 09:43 AM | 1 min read

ശ്രീനഗര്‍: ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നിയാഴ്ച ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. രണ്ട് സൈനികർക്ക് പരിക്കേറ്റു. ആ​ഗസ്ത് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്.


സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ മൂന്നുപേരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കറെ തോയ്ബയുടെ ഘടകമായ ടിആര്‍എഫ് ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home