അംബേദ്‌കറെ അവഹേളിച്ച്‌ അമിത്‌ ഷാ ; വെട്ടിലായി ബിജെപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 03:10 AM | 0 min read


ന്യൂഡൽഹി
അംബേദ്‌കറെ അവഹേളിച്ച അമിത്‌ ഷായുടെ പരാമർശങ്ങൾ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കി. പാർലമെന്റിൽ നടന്ന പ്രത്യേക ഭരണഘടന ചർച്ചയിൽ കോൺഗ്രസ്‌ ഭരണകാലത്ത്‌ അംബേദ്‌കർ നേരിട്ട അവഹേളനങ്ങളും അടിയന്തരാവസ്ഥ അടക്കം ഭരണഘടനയ്‌ക്കുനേരെ കോൺഗ്രസ്‌ സർക്കാരുകൾ നടത്തിയ കടന്നാക്രമണങ്ങളിലുമാണ്‌ ബിജെപി ഊന്നിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരുമടക്കം സഭയിൽ സംസാരിച്ച ബിജെപി നേതാക്കൾ അംബേദ്‌കറെ മാനിക്കുന്നവരാണ്‌ തങ്ങളെന്നും ഭരണഘടനയുടെ സംരക്ഷകരാണെന്നും അവകാശപ്പെട്ടു. എന്നാൽ, ഷായുടെ അവഹേളന വാക്കുകൾ അംബേദ്‌കറോടും ദളിത്‌–- പിന്നാക്ക സമൂഹത്തോടുമുള്ള സംഘപരിവാറിന്റെ യഥാർഥ സമീപനം വീണ്ടും വെളിപ്പെടുത്തി.

അംബേദ്‌കർ എന്ന്‌ പറയുന്നത്‌ ഇന്ന്‌ ചിലർക്ക്‌ ഒരു ഫാഷനായി മാറിയെന്നും പകരം ദൈവത്തെ വിളിച്ചിരുന്നെങ്കിൽ സ്വർഗമെങ്കിലും കിട്ടുമെന്നുമുള്ള ഷായുടെ  പരാമർശം വ്യാപകമായി പ്രചരിച്ചതോടെയാണ്‌ ബിജെപി അപകടം മണത്തത്‌. കൃത്രിമവീഡിയോ എന്നും മറ്റും തുടക്കത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സഭാരേഖകളിൽ അടക്കം പരാമർശം ഉൾപ്പെട്ടത്‌ തിരിച്ചടിയായി.

വിശ്വസ്‌തനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട്‌ രംഗത്തിറങ്ങി. എന്നാൽ  ദേശീയതലത്തിൽ വലിയ പ്രതിഷേധം ഉടലെടുത്താൽ ബിജെപി പ്രതിസന്ധിയിലാകും. പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നതിനാൽ ശീതകാലസമ്മേളനം വെട്ടിച്ചുരുക്കാനും ആലോചനയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home