പരിസ്ഥിതി പ്രവർത്തക തുളസി ​ഗൗഡ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 08:37 AM | 0 min read

മം​ഗളുരൂ > പത്മശ്രീ നൽകി രാജ്യം ആദരിച്ച പരിസ്ഥിതി പ്രവർത്തക തുളസി ​ഗൗഡ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്  ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലിയിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഹലക്കി ​ഗോത്രവിഭാ​ഗത്തിൽ നിന്നുള്ള തുളസി ​ഗൗഡ ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തി. "കാടിന്റെ എൻസൈക്ലോപീഡിയ' എന്നും "മരങ്ങളുടെ അമ്മ' എന്നും വിശേഷിപ്പിക്കപ്പെട്ട തുളസി ​ഗൗഡയ്ക്ക് പരിസ്ഥിതി മേഖലയിലെ സംഭാവനകൾക്ക് 2020ലാണ് പത്മശ്രീ ലഭിച്ചത്.

ഔപചാരിക വിദ്യാഭ്യാസം നേടിയില്ലെങ്കിലും കാട്ടിലെ എല്ലാ ഇനം വൃക്ഷങ്ങളുടെയും മാതൃവൃക്ഷം തിരിച്ചറിയാനുള്ള കഴിവും വിത്തുകൾ ശേഖരിക്കുന്നതിലും മാതൃവൃക്ഷത്തിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്നതിലും പ്രാ​ഗൽഭ്യമുണ്ടായിരുന്നു.  കാടിനെക്കുറിച്ചുള്ള അറിവും വനസംരക്ഷണപ്രവർത്തനങ്ങളും കണക്കിലെടുത്ത് കർണാടക വനംവകുപ്പ്  ജോലി നൽകി. ഇന്ദിരപ്രിയദർശിനി വൃക്ഷമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home