ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന്; സംഭലിൽ ഇമാമിന് രണ്ടുലക്ഷം പിഴ

ലഖ്‌നൗ > ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തവേ പൊലീസ് വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ട യുപിയിലെ സംഭലില്‍ മറ്റൊരു പള്ളിയിലെ ഇമാമിന് രണ്ട്‌ലക്ഷം രൂപ പിഴ ചുമത്തി. ഉച്ചഭാഷിണി അനുവദനീയമായതിലും ഉയര്‍ന്ന ശബ്ദത്തില്‍വച്ചു എന്നാരോപിച്ചാണ് നടപടി.
കോട് ഗർവിയിലെ അനാർവാലി മസ്ജിദിലെ ഇമാം തഹ്‌സീബിനെയാണ് ശബ്ദമലിനീകരണം ആരോപിച്ച് അറസ്റ്റുചെയ്തത്. തുടർന്ന് സംഭൽ സബ്‌ഡിവിഷണൽ മജിസ്ട്രേട്ട് വെള്ളിയാഴ്‌ച പിഴചുമത്തി ജാമ്യം നൽകുകയായിരുന്നു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ ആറുമാസത്തെ വിലക്കുമുണ്ട്.









0 comments