സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 05:27 PM | 0 min read

ഇറ്റാന​ഗർ > അരുണാചൽ പ്രദേശിൽ പ്രൈവറ്റ്  സ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ്  സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. 

സ്കൂളിൽ വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പേരെയാണ് ആശുപത്രിയിലെത്തിച്ചത്.

മൂന്ന് വിദ്യാർഥികൾ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ പൂർത്തിയാകുകയാണ്. മരിച്ച മൂന്ന് വിദ്യാർഥികളും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. വാട്ടർ ടാങ്കിന്റെ ശേഷി കവിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. കൃത്യമായ കാരണം കണ്ടെത്താൻ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

Home