ഇപിഎസ് ഫണ്ടിൽ 8.88 ലക്ഷം കോടി ; പെൻഷൻ തുക തുച്ഛം

ന്യൂഡൽഹി
ഇപിഎഫ്‌ഒ കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പെൻഷൻ പദ്ധതി(ഇപിഎസ്) ഫണ്ടിൽ കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 8.88 ലക്ഷം കോടി രൂപ ഉണ്ടായിരുന്നെന്ന് തൊഴിൽ മന്ത്രാലയം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് ഈ കണക്ക്. 2019–--20 മുതൽ 2023–--24 വരെ അഞ്ചു വർഷത്തിൽ പെൻഷൻ ഫണ്ടിലുള്ള തുകയിൽനിന്ന് പലിശ ഇനത്തിലും മറ്റും 2,44,942 കോടി രൂപയുടെ വരുമാനം ഉണ്ടായി.
എന്നാൽ ഈ കാലയളവിൽ 66,001 കോടി രൂപ മാത്രമാണ് പെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തത്. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ മാത്രം അവകാശികളില്ലാതെ 8,505.23 കോടി രൂപയുണ്ട്. പ്രതിമാസം 1,000 രൂപയിൽ താഴെയോ 4,000 രൂപയിൽ കൂടുതലോ പെൻഷൻ ലഭിക്കുന്നവരുടെ വിശദാംശങ്ങൾ നൽകാൻ കേന്ദ്രം തയ്യാറായില്ല. ക്ഷാമബത്ത അനുവദിക്കാൻ ഫണ്ടില്ലെന്നും സർക്കാർ വാദിക്കുന്നു.









0 comments