ട്രെയിനിന്റെ എൻജിന് മുകളിലേക്ക് വീണയാൾ ഷോക്കേറ്റ് മരിച്ചു

ലഖ്നൗ > ഉത്തർപ്രദേശിൽ ട്രെയിനിന്റെ എൻജിന് മുകളിലേക്ക് വീണയാൾ ഷോക്കേറ്റ് മരിച്ചു. ഝാൻസി റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം.
അജ്ഞാതൻ ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നുള്ള ട്രെയിൻ നമ്പർ 12780 ഗോവ എക്‌സ്‌പ്രസിന്റെ എൻജിനിലേക്ക് വീണാണ് അപകടമുണ്ടായത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്‌ഫോം ഷെഡിൽ നിന്ന് എൻജിനിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. എഞ്ചിന് മുകളിലുള്ള ലൈവ് കേബിളിൽ കുടുങ്ങിയ ഇയാളുടെ ശരീരം കത്തികരിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച വ്യക്തിക്ക് ഏകദേശം 45 വയസുണ്ടെന്നാണ് നിഗമനം. ഇയാൾ എങ്ങനെയാണ് ഷെഡിലേക്ക് കടന്നതെന്ന് അറിയില്ലെന്നും അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെ തുടർന്ന് ഗോവ എക്‌സ്പ്രസ് സർവീസിന് 45 മിനിറ്റ് തടസം നേരിട്ടു.









0 comments