അദാനി കോഴ: ലോക്‌സഭ സ്‌തംഭിച്ചു

ന്യൂഡൽഹി
അദാനി കോഴയിടപാട്, യുഎസ് വ്യവസായി ജോർജ് സൊറോസുമായി കോൺഗ്രസിനുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതോടെ ലോക്‌സഭയിൽ വെള്ളിയാഴ്‌ചയും നടപടികൾ സ്‌തംഭിച്ചു. അദാനി കോഴയിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റിന് മുന്നിൽ കറുത്ത മാസ്‌ക് ധരിച്ച് പ്രതിഷേധിച്ചു. സഭയ്‌ക്കുള്ളിലും മാസ്‌ക്ക് ധരിച്ചാണ് എംപിമാർ എത്തിയത്. അദാനി വിഷയം പ്രതിപക്ഷം ഉന്നയിക്കാൻ ശ്രമിച്ച ഘട്ടത്തിൽ തന്നെ സ്‌പീക്കർ ഓം ബിർള 12 വരെ സഭ നിർത്തി.
വീണ്ടും ചേർന്നപ്പോൾ ബിജെപിയുടെ നിഷികാന്ത് ദൂബെയെ സംസാരിക്കാനായി സഭാധ്യക്ഷൻ വിളിച്ചത് വീണ്ടും ബഹളത്തിനിടയാക്കി. രാഹുൽ ഗാന്ധിയും യുഎസ് വ്യവസായി ജോർജ് സൊറോസും ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ദൂബെ ആരോപിച്ചു. ഇതോടെ സഭയിൽ ഒച്ചപ്പാടായി. തുടർന്ന് തിങ്കളാഴ്‌ച്ചത്തേക്ക് സഭ പിരിഞ്ഞു.









0 comments