പൈസയുണ്ടോ സർട്ടിഫിക്കറ്റ് റെഡി; ​ഗുജറാത്തിൽ വ്യാജ ഡോക്ടർമാർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 05:00 PM | 0 min read

സൂറത്ത് > ഗുജറാത്ത് സൂറത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ. ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പിടിയിലായ 14 വ്യാജ ഡോക്ടർമാരും സംഘത്തിലിലുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്. വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പൊലീസും ചേർന്ന് ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തിയിരുന്നു. സംഘത്തിൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പൊലീസ് കണ്ടെത്തി. എൻഡി ടിവിയാണ് വാർത്ത പുറത്ത് വിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home