തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ: നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 10:37 PM | 0 min read

ചെന്നൈ > തമിഴ്നാട് തിരുവണ്ണാമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. പാറയും മണ്ണും വീടുകളുടെ മുകളിലേക്ക് വീണു. വിഒസി ന​ഗറിൽ നിരവധി വീടുകൾ ഒലിച്ചുപോയി. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തിരുവണ്ണാമല ക്ഷേത്രത്തിന് പിന്നിലായുള്ള മലയിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണിനടിയി. കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് തിരുവണ്ണാമലയിൽ ഇന്ന് ശക്തമായി മഴ പെയ്തിരുന്നു. പുതുച്ചേരിയിലും വില്ലുപുരത്തും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടിലുടനീളം ഇന്ന് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  24 മണിക്കൂറിനുള്ളിൽ 50 സെ.മീ മഴ പെയ്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home