അദാനി കോഴ: 
നാലാം ദിവസവും 
പാർലമെന്റ്‌ സ്‌തംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:20 AM | 0 min read


ന്യൂഡൽഹി
അദാനി ഗ്രൂപ്പിന്റെ കോഴയിടപാട്‌  ചർച്ച ചെയ്യില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിവാശിയെ തുടർന്ന്‌ ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. അദാനി കോഴയിടപാടിനൊപ്പം മണിപ്പുർ കലാപം, സംഭൽ സംഘർഷം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷ പാർടികൾ ചർച്ച ആവശ്യപ്പെടുന്നുണ്ട്‌.

പ്രതിപക്ഷാംഗങ്ങൾ അടിയന്തര ചർച്ചയ്‌ക്ക്‌ നൽകിയ നോട്ടീസുകൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖറും പരിഗണിക്കാതെ തള്ളി. സഭാനടപടി തടസ്സപ്പെടുത്തുന്നതിനുള്ള ആയുധമാക്കി 267–-ാം ചട്ടത്തെ ദുരുപയോഗിക്കുകയാണെന്ന്‌ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിച്ച രാജ്യസഭാധ്യക്ഷൻ ആകെ ലഭിച്ച 17 നോട്ടീസും തള്ളുകയാണെന്ന്‌ അറിയിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി. തിങ്കളാഴ്‌ച ചേരുന്നതിനായി സഭ പിരിഞ്ഞു. ലോക്‌സഭയിലും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി.
 



deshabhimani section

Related News

View More
0 comments
Sort by

Home