മണിപ്പൂരിൽ കുട്ടികൾ സ്കൂളിലേക്ക്; നിരോധനാജ്ഞ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 10:47 AM | 0 min read

ഇംഫാൽ > മണിപ്പൂരിൽ വെള്ളിയാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. കലാപം തുടങ്ങിയപ്പോൾ അടച്ച സ്കൂളുകൾ 13 ദിവസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. സ്കൂളുകൾക്കു പുറമെ സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും ഇന്ന് മുതൽ സാധാരണ ഗതിയിലാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് മണിപ്പൂരിലെ കലാപം വീണ്ടും കടുത്തത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇംഫാൽ താഴ്വരയിലും ജിരിബാമിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇതുവരെ പിൻവലിച്ചിട്ടില്ല.

ജിരിബാമിൽ സുരക്ഷാ ഉദ്യോഗസ്ഥരും കുക്കി-സോ വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതോടെ നവംബർ 16നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. ഏറ്റുമുട്ടലിൽ പത്ത് കലാപകാരികൾ കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home