ഡൽഹിയിൽ വായു ​ഗുണനിലവാരത്തിൽ നേരിയ പുരോഗതി; നിയന്ത്രണങ്ങൾക്ക് മാറ്റമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 11:03 AM | 0 min read

ന്യൂഡൽഹി > ഡൽഹിയിൽ വായു ​ഗുണനിലവാരത്തിൽ നേരിയ പുരോ​ഗതി. മലിനീകരണ നിയന്ത്രണ ബോർഡിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിലോന്നും വായു ​ഗുണനിലവാരം ​ഗുരുതര വിഭാ​ഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 301 എക്യുഐയാണ് ഡൽഹിയിൽ ഇന്ന്  രാവിലെ രേഖപ്പെടുത്തിയത്. എയർ ക്വാളിറ്റി ഇൻഡക്‌സിൽ   മലിനീകരണ തോത് ഇപ്പോഴും 'പുവർ' വിഭാഗത്തിൽ തന്നെ തുടരുകയാണ്‌.

ഇന്നലെ ഡൽഹിയിൽ രേകപ്പെടുത്തിയ വായു ​ഗുണ നിലവാരം 343 എക്യുഐ ആയിരുന്നു. 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 17ലും ഇന്നലെ രേഖപ്പെടുത്തിയ വായു ​ഗുണ നിലവാരം ​​ഗുരുതര വിഭാ​ഗത്തിലായിരുന്നു. വായു മലിനീകരണം തടയുന്നതിനായി ഡൽഹി -എൻസിആറിൽ നടപ്പാക്കുന്ന കർശനമായ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി)4 നടപടികളിൽ ഇളവ് നൽകുന്നത് സുപ്രീംകോടതി എതിർത്തിരുന്നു.

എന്നാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ധാരാളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും ഓൺലൈൻ ക്ലാസുകളും ലഭിക്കാത്തതും എയർ പ്യൂരിഫയറുകൾ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്‌ പരിഗിക്കാമെന്ന്‌ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ കമ്മീഷനോട് (സിഎക്യുഎം) കോടതി നിർദ്ദേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home