വിനോദ് നിക്കോളെ; മഹാരാഷ്ട്ര കർഷക സമരത്തിലെ മുന്നണി പോരാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 03:35 PM | 0 min read

മുംബൈ > മഹാരാഷ്ട്രയിൽ  ദഹാനു മണ്ഡലത്തിൽ ചെങ്കൊടി പാറിച്ച വിനോദ് നിക്കോളെ ഭിവ എന്ന ഐതിഹാസികമായ മഹാരാഷ്ട്ര കർഷക സമരത്തിലെ മുന്നണി പോരാളി. 40,000 കർഷകർ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ചുട്ടുപൊള്ളുന്ന വെയിലിൽ 200 കിലോമീറ്ററോളം നടന്നപ്പോൾ തളർന്നുവീഴാതെ അവരെ നയിച്ചവരിൽ 43 കാരനായ നികോളെ മുന്നിൽ തന്നെയുണ്ടായിരുന്നു.

ദരിദ്ര ആദിവാസി കർഷക കുടുംബത്തിൽ പിറന്ന നികോളെ ദീർഘകാലം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 15 വർഷമായി സിപിഐ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനാണ്. പട്ടികവർഗ സംവരണ മണ്ഡലമായ ദഹാനുവിൽ ഇത്തവണ വിനോദ് നിക്കോളെയ്ക്ക്‌ 5133 ന്റെ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌.

നിക്കോളെയ്ക്ക് 104702 വോട്ടുലഭിച്ചപ്പോൾ വിനോദ്‌ സുരേഷ്‌ മേധയ്ക്ക്‌ 99569 വോട്ടാണ്‌ ലഭിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നികോളെ 72068 വോട്ടുനേടി വിജയിച്ചപ്പോൾ ബിജെപിയുടെ പാസ്‌കൽ ദനാരെയ്ക്ക് 67326  വോട്ടാണ്‌ നേടാൻ സാധിച്ചത്‌.

1978 മുതൽ 2024 വരെ പത്തുതവണയാണ്‌ സിപിഐ എം ദഹാനു മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്‌. ആദ്യഘട്ടത്തിൽ ജവ്ഹാർ മണ്ഡലമായിരുന്നത് പിന്നീട് ദഹാനുവാകുകയായിരുന്നു. 2014ൽ മാത്രമാണ് പരാജയപ്പെട്ടത്. കിസാൻ സഭയുടെ ഐതിഹാസിക നേതാക്കളായിരുന്ന ശ്യാംറാവു പരുലേക്കർ, ഗോദാവരി പരുലേക്കർ എന്നിവരുടെ നേതൃത്വത്തിൽ 1940ൽ വാർളി ആദിവാസി പ്രക്ഷോഭം നടന്ന ജില്ല കൂടിയാണ് പാൽഗർ.

 



deshabhimani section

Related News

View More
0 comments
Sort by

Home