നേതാക്കൾ ജനങ്ങൾക്ക്‌ 
മാതൃകയാകണം: സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:29 AM | 0 min read


ന്യൂഡൽഹി
പൊലീസ്‌ ഉദ്യോഗസ്ഥയുടെ കരണത്തടിച്ച ഒഡിഷയിലെ ബിജെപി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. മുൻ പ്രതിപക്ഷനേതാവും സംഭാൽപുരിൽ നിന്ന് നാലുവട്ടം എംഎൽഎയുമായ ജയനാരായൺ മിശ്രയുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌. ‘രാഷ്ട്രീയ നേതാക്കൾ ജനങ്ങൾക്ക്‌ മാതൃകയാകേണ്ടവരാണെന്ന്‌’ ജസ്റ്റിസ്‌ ഹൃഷികേശ്‌ റോയ്‌, ജസ്റ്റിസ്‌ എസ്‌വിഎൻ ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. ഒഡിഷ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഫെബ്രുവരി 15ന്‌ സംഭൽപ്പുർ കലക്‌ടറേറ്റിന്‌ മുന്നിൽ ബിജെപിയുടെ പ്രതിഷേധം തടയുന്നതിനിടെയാണ് ധാനുപാലി സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ഇൻ ചാർജ്‌ അനിതാറാണിയെ എംഎൽഎ അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്‌തത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home