ബിഹാറിൽ ഷണ്ടിങ് ഓപ്പറേഷനിടെ അപകടം: റെയിൽവേ പോർട്ടർക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 03:58 PM | 0 min read

പട്ന > ബിഹാറിൽ ഷണ്ടിങ് ഓപ്പറേഷനിടെ റെയിൽവേ പോർട്ടർ ട്രെയിൻ കോച്ചുകൾക്കിടയിൽപ്പെട്ട് മരിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനിലെ പോർട്ടർ അമർ കുമാർ റാവുവാണ് മരിച്ചത്. ബിഹാറിലെ ബെ​ഗുസാരെയിൽ ബരൗണി ജങ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ലകഖ്നൗവിൽ നിന്നും ബരൗണി ജങ്ഷനിൽ എത്തിയ ലകഖ്നൗ - ബരൗണി എക്സ്പ്രെസിന്റെ എൻജിൻ കപ്ലീം​ഗ് ജോലികൾ നടകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിൻ അബദ്ധത്തിൽ പുറകിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് കാരിയേജുകൾക്കിടയിൽ അമർ കുമാർ കുടുങ്ങുകയായിരുന്നു.

ഉടനതന്നെ അലാറം മുഴക്കി ട്രെയിൻ നിർത്തിയെങ്കിലും അപകടം തടയാനായില്ല. അമർ കുമാർ തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് എൻജിൻ ഡ്രൈവർ ട്രെയിനിൽ നിന്നിറങ്ങി ഓടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  



deshabhimani section

Related News

View More
0 comments
Sort by

Home