ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ

ശ്രീനഗർ > ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ. വടക്കൻ കശ്മീരിലെ ലോലാബിൽ മാർഗി ഏരിയയിൽ ഇന്നലെ രാത്രി മുതലാണ് തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.









0 comments