ട്രാവൽ റീൽസിലൂടെ ശ്രദ്ധേയയായ പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 11:21 AM | 0 min read

ചെന്നൈ > വാഹനാപകടത്തിൽ എസ്ഐ ഉൾപ്പെടെ 2 വനിത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ദാരുണാന്ത്യം. എംഎം കോളനി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണ് മരിച്ചത്.  പ്രതിയെ പിടികൂടാനായി പോകുന്നതിനിടെയായിരുന്നു അപകടം.

ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിലാണ് അപകടം നടന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും മീഡിയനിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ജയശ്രീ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നിത്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാർ ഡ്രൈവർ മഥനകുമാറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിക്കുന്ന റീൽസുകൾ പങ്കുവച്ച് ശ്രദ്ധേയയായ ഉദ്യോ​ഗസ്ഥയാണ് ജയശ്രീ.



deshabhimani section

Related News

View More
0 comments
Sort by

Home