ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെ എതിർത്ത് വിജയ് , പ്രമേയം പാസ്സാക്കി തമിഴക വെട്രി കഴകം

ചെന്നൈ
കേന്ദ്രസർക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ശുപാർശയെ എതിർത്ത് പ്രമേയം പാസ്സാക്കി നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ). ഞായറാഴ്ച നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ തമിഴ്‌നട്ടിൽനിന്ന് നീറ്റ് പരീക്ഷ പിൻവലിക്കണമെന്ന പ്രമേയവും പാസ്സാക്കി.
ജാതി സെൻസസ് നടത്താൻ സംസ്ഥാനത്തെ ഡിഎംകെ സർക്കാർ തയ്യാറാകുന്നില്ലെന്നും അതിന് കേന്ദ്രസർക്കാരിനെ പഴിക്കുകയാണെന്നും കുറ്റപ്പെടുത്തി.









0 comments