ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 09:47 PM | 0 min read

ധാക്ക >  കുടിശ്ശിക അടയ്ക്കാൻ കാലതാമസം വന്നതിനെതുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 84.6 കോടി ഡോളറാണ് കുടിശ്ശികയിനത്തിൽ ബം​ഗ്ലാദേശ് നൽകാനുള്ളത്.  ഇതോടെയാണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിർത്തിവച്ചത്. ഒക്ടോബർ 31 മുതലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്.

1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇപ്പോൾ ഒരു യൂണിറ്റിൽ നിന്ന് ഏകദേശം 700 മെഗാവാട്ട്  വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇന്നലെ രാത്രി ബംഗ്ലാദേശിൽ 1,600 മെഗാവാട്ടിന്റെ കുറവ് റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഒക്‌ടോബർ 30നകം ബില്ലുകൾ അടയ്ക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി നേരത്തെ വൈദ്യുതി സെക്രട്ടറിക്ക് കത്തയച്ചു. 170 മില്യണ്‍ ഡോളറിന്റെ ലൈന്‍അപ്പ് ക്രെഡിറ്റ് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. എന്നാൽ അത് ലഭിച്ചിരുന്നില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home