മെത്ത് ലാബിൽ നിന്ന് കണ്ടെത്തിയത് 95 കിലോ​ മയക്കുമരുന്ന്: ജയിൽ വാർഡനടക്കം പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 04:56 PM | 0 min read

നോയിഡ > ​ഗ്രേറ്റർ നോയിഡയിൽ നടത്തിവന്നിരുന്ന മെത്താംഫെറ്റമിൻ മാനുഫാക്ചറിങ്ങ് ലാബിൽ നിന്ന് 95 കിലോ മയക്കുമരുന്ന് പിടികൂടി. ലാബ് നടത്തിയിരുന്ന 4 പേരെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ തിഹാർ ജയിലിലെ വാർഡനും മറ്റൊരാൾ ഡൽഹി കേന്ദ്രീകരിച്ചുള്ള വ്യവസായിയുമാണ്.

യുപിയിലെ ​ഗൗതം ബുദ്ധ് ന​ഗർ ജില്ലയിലെ കസാന വ്യവസായ മേഖലയിലാണ് ലാബ് നടത്തിവന്നിരുന്നത്. മെത്താംഫെറ്റമിൻ നിർമിക്കാനുള്ള രാസവസ്തുക്കളും ലാബിൽ നിന്ന് കണ്ടെത്തി. മുമ്പ് മറ്റൊരു കേസിൽ വ്യവസായിയെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലാക്കിയിരുന്നു. ഇവിടെ വച്ചാണ് വാർഡനുമായി പരിചയത്തിലായതെന്നാണ് വിവരം. മുംബൈയിൽ നിന്നുള്ള കെമിസ്റ്റും മെക്സിക്കോയിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തിലെ ഒരാളുമാണ് പിടിയിലായ മറ്റുരണ്ടുപേർ. പിടിച്ചെടുത്ത മയക്കുമരുന്നിന് 100 കോടിയോളം രൂപ വിലവരും.



deshabhimani section

Related News

View More
0 comments
Sort by

Home