രണ്ടു വയസുകാരനെ നിലത്തെറിഞ്ഞ് കൊന്നു; പിതാവ് പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 08:01 PM | 0 min read

ലക്നൗ > രണ്ടു വയസുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. ധാരാപൂർ സ്വദേശിയായ ഷാരൂണാണ് പിടിയിലായത്. ഇയാളുടെ ഭാര്യ ന​ഗ്മ ബാനോ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഉന്നാവോ ജില്ലയിലെ ബാംഗർമൗവിൽ ശനിയാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ ശേഷം ഇയാൾ ഭാര്യയുമായി നിരന്തരമായി വഴക്കിട്ടിരുന്നു. ന​ഗ്മയെ മർദിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച മദ്യപിച്ചെത്തിയ ഷാരൂൺ ന​ഗ്മയെ ഉപദ്രവിക്കാൻ തുടങ്ങി. എതിർത്തപ്പോൾ ഇവരുടെ 2 വയസായ ആൺകുട്ടിയെ കയ്യിൽ പിടിച്ച് നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഡ്രെവറായി ജോലി ചെയ്യുകയാണ് ഇയാൾ. നാട്ടുകാരാണ് ഷാരൂണിനെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home