പഞ്ചാബിൽ ബിജെപി നേതാവ്‌ 
ഹെറോയിൻ കടത്തിയതിന്‌ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 11:52 PM | 0 min read

ചണ്ഡീഗഡ്‌> പഞ്ചാബിൽ കോൺഗ്രസിന്റെ മുൻ എംഎൽഎയും ഇപ്പോള്‍ ബിജെപി നേതാവുമായ സത്‌കാർ കൗർ ഹെറോയിൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. സംസ്ഥാനത്തെ മയക്കുമരുന്ന്‌ വിരുദ്ധസേന (എഎൻടിഎഫ്‌) നടത്തിയ ഓപ്പറേഷനിലാണ്‌ 100 ഗ്രാം ഹെറൊയിൻ വിൽക്കാൻ ശ്രമിച്ച കൗർ ബന്ധുവിനോടൊപ്പം ബുധനാഴ്‌ച അറസ്റ്റിലായത്‌. മയക്കുമരുന്ന്‌ വ്യാപാരത്തിൽ മധ്യസ്ഥനെന്നനിലയിൽ സമീപിച്ച പൊലീസ്‌ ഉദ്യോഗസ്ഥനിൽനിന്ന്‌ കൗർ രണ്ടരലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിനുപകരമായി മയക്കുമരുന്ന്‌ നൽകാൻ എത്തിയപ്പോഴാണ്‌ ഇവർ അറസ്റ്റിലായത്‌.

പാകിസ്ഥാനിൽനിന്നുള്ള വീര്യം കൂടിയ മയക്കുമരുന്നാണ്‌ കൈയിലുള്ളതെന്ന്‌ മധ്യസ്ഥനായി നടിച്ച പൊലീസ്‌ ഉദ്യോഗസ്ഥനോട്‌ കൗർ പറഞ്ഞതായി എഎൻടിഎഫ്‌ അറിയിച്ചു. പൊലീസ്‌ നൽകിയ പണം ഇവരുടെ ബന്ധുവിൽനിന്ന്‌ വീണ്ടെടുത്തിട്ടുണ്ട്‌.
 2017 മുതൽ 2022 വരെ ഫിറോസ്‌പുർ റൂറൽ മണ്ഡലത്തിൽ നിന്ന്‌ നിയമസഭാംഗമായ കൗർ വീണ്ടും സീറ്റ്‌ ലഭിക്കാത്തതിനാലാണ്‌ ബിജെപിയിലേക്ക്‌ പോയത്‌. അറസ്റ്റിനെ തുടർന്ന്‌ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും ഒന്നരലക്ഷം രൂപയും കണ്ടെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home