ഇന്ത്യക്കാർക്കായി പ്രതിവർഷം 90,000 വിസ അനുവദിക്കാൻ ജർമനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 06:59 PM | 0 min read

ന്യൂഡൽഹി > പ്രതിവർഷം ഇന്ത്യയിൽ നിന്നുമുള്ളവർക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം ഉയർത്താൻ തീരുമാനിച്ച്‌ ജർമനി. ഇരുപതിനായിരത്തിൽ നിന്ന് 90,000 ആയാണ്‌ വിസകളുടെ എണ്ണം ഉയർത്തുന്നത്‌.

വിദഗ്ധ തൊഴിൽമേഖലയിൽ നിന്നുള്ളവരുടെ വിസയാണ് കുത്തനെ ഉ‍യർത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. പതിനെട്ടാമത് ‘ഏഷ്യ പസഫിക് കോൺ‌ഫറൻസ് ഓഫ് ജർമൻ ബിസിനസി’ലാണ്‌ വിസകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം അറിയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home