ഒഡീഷയിൽ ആഞ്ഞടിച്ച്‌ ദാന; ബംഗാളിലും കനത്ത മഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 07:58 AM | 0 min read

ന്യൂഡൽഹി> ഒഡീഷ തീരത്ത് വീശിയടിച്ച  അതിതീവ്ര ചുഴലിക്കാറ്റ്‌ ദാന പലയിടത്തും കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കിയതായി റിപ്പോർട്ട്‌.  മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ്‌  ഭദ്രക്, കേന്ദ്രപാര, ബാലസോർ, ജഗത്സിംഗ്പൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക്‌ കാരണമായി.  ഇന്ന് ഉച്ചയോടെ ദാന ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറഞ്ഞു. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സ്‌പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിലുള്ള മരങ്ങൾ കടപുഴകി വീണതായാണ്‌ റിപ്പോർട്ട്.

ഒഡിഷ തീരത്ത്‌ കനത്ത കടലാക്രമണമാണ്‌.  പശ്ചിമ ബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ, കൊൽക്കത്ത എന്നിവിടങ്ങളെയും ചുഴലിക്കാറ്റ്‌ ബാധിച്ചു. ഒഡിഷയിലും ബംഗാളിലുമായി അഞ്ച്‌ ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറ്റി. ഒഡിഷയുടെ പകുതിയോളം ഭാഗത്ത്‌ ചുഴലി നാശംവിതയ്‌ക്കുമെന്നാണ് റിപ്പോർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home