ജമ്മു കശ്മീരിൽ ഭീകരാക്രമണം: അഞ്ച് സൈനികർക്ക് പരിക്കേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 09:52 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീർ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഗുൽമാർഗ് ബൊട്ടപത്രിലെ നാഗിൻ മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

പുൽവാമയിലെ ത്രാലിൽ ഒരു കുടിയേറ്റ തൊഴിലാളിക്ക് വെടിയേറ്റതിന് പിന്നാലെയാണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശിയായ പ്രീതം സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. നാല് ദിവസം മുമ്പ് ശ്രീനഗർ-ലേ ദേശീയ പാതയോരത്ത് സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീർ പ്രദേശത്ത് തുരങ്ക നിർമ്മാണ തൊഴിലാളികളുടെ ക്യാമ്പിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് നിർമ്മാണ തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home