ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് അപകടം; 5 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 11:04 AM | 0 min read

ബംഗളൂരു > ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം അഞ്ചായി. 13 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കിഴക്കൻ ബം​ഗളൂരുവിലെ ഹോരമാവ് അ​ഗാര ഏരിയയിലാണ് സംഭവം.

കെട്ടിടം പൂർണമായി തകർന്നു വീണു. ആറുനില കെട്ടിടമാണ് തകർന്നുവീണത്. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്.  കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധനയ്ക്കാനായി ഡോഗ് സ്ക്വാഡിനെ എത്തിച്ചിട്ടുണ്ട്.

കെട്ടിടം തകർന്നുവീഴുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. അതേസമയം, കെട്ടിടം തകർന്നത് മഴയിലല്ലെന്നും നിലവാരം കുറഞ്ഞ മെറ്റീരിയലും മോശം നിർമ്മാണവുമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് വിവരം.
 



deshabhimani section

Related News

View More
0 comments
Sort by

Home