ക്ഷണിച്ചു വരുത്തി കടിവാങ്ങി; പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന്‌ പേർക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 01:26 PM | 0 min read

ഷാഡോൾ> മധ്യപ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന്‌ പേർക്ക്‌ പരിക്ക്‌. ഷാഹ്‌ദോൽ മേഖലയിലെ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ റേഞ്ചിലാണ്‌ സംഭവം. ഷഹ്ദോളിലെ സോൻ നദിക്ക് സമീപം വിനോദയാത്രക്കുവന്നവരെയാണ്‌ പുലി ആക്രമിച്ചത്‌. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഇരകളിൽ ഒരാൾ പകർത്തിയ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്‌. കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന പുലിയെ ആൾക്കൂട്ടം "ആജാ ആജാ" (വരൂ വരൂ) എന്ന് പറഞ്ഞ് വിളിക്കുന്നത്‌ വീഡിയോയിൽ കാണാം. പിന്നീട്‌ പുള്ളിപ്പുലി അവരു അടുത്തേക്ക്‌ വരികയായിരുന്നു.

പുലി രണ്ട് പേരെ ആക്രമിക്കുകയും മറ്റൊരാളെ നിലത്തിട്ട്‌ കടിച്ച്‌ വലിക്കുകയും ചെയ്തു. തുടർന്ന്‌ പുള്ളിപ്പുലി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടർന്ന്‌ ഗ്രാമവാസികളോടും വിനോദയാത്രികരോടും വനങ്ങളിലേക്ക് ഇറങ്ങരുതെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home