മഴക്കെടുതിയിൽ ചെന്നൈ ;വെള്ളക്കെട്ടൊഴിഞ്ഞ് ജനജീവിതം സാധാരണനിലയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 02:25 AM | 0 min read


ചെന്നൈ
രണ്ടു ദിവസത്തെ കനത്തപെയ്‌ത്തിനുശേഷം ചെന്നൈയിൽ മഴ ശമിക്കുന്നു. ഗ്രേറ്റർ ചെന്നൈ കോർപറേഷൻ മേഖലകളിൽ വെള്ളക്കെട്ടൊഴിഞ്ഞ് ജനജീവിതം സാധാരണനിലയിലേക്ക്.‌ വടക്കൻ ചെന്നൈയിലെ ആവഡി, റെഡ് ഹിൽസ്, തിരുവള്ളൂർ ജില്ലയിലെ സോളവരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആളുകൾ വീടുകളിൽ  തുടരുകയാണ്.  വ്യാഴാഴ്ചയും ‘അമ്മ കാന്റീനു’കളിൽ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സർക്കാർ അറിയിച്ചു. 18 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ​

അതേസമയം, ബം​ഗളുരുവിൽ ബുധനാഴ്‌ചയും കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. അ‌ടുത്ത 24 മണിക്കൂറിൽ ആന്ധ്രയിലും തമിഴ്നാട്ടിലും വെള്ളപ്പൊക്ക ജാ​ഗ്രതാനിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home