വ്യാജ ബോംബ്‌ ഭീഷണി; താറുമാറായി വിമാന സർവീസുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 03:22 PM | 0 min read

ന്യൂഡൽഹി> വ്യാജ ബോംബ്‌ ഭീഷണിയെ തുടർന്ന്‌ താറുമാറായി ഇന്ത്യയിലെ വിമാനസർവീസുകൾ. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12 വിമാനങ്ങൾക്ക്‌ നേരെയാണ്‌ ഭീഷണികളാണുണ്ടായത്‌.  ഇന്ന്‌ ബംഗളൂരുവിലേക്ക് പോകുന്ന ആകാശ എയർ വിമാനത്തിനും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനും നേരെയാണ്‌ ബോംബ് ഭീഷണിയുണ്ടായത്‌.  

ഇന്നലെ ഡൽഹി–ചിക്കാഗോ വിമാനത്തിലും മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് ‌പോകുന്ന എയർ ഇന്ത്യ വിമാനത്തിലും ബോംബ്‌ ഭീഷണിയുണ്ടായിരുന്നു.

എയർ ഇന്ത്യ ഡൽഹി–ഷിക്കാഗോ, ദമ്മാം-ലക്‌നൗ ഇൻഡിഗോ, അയോധ്യ-ബംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ്, ദർഭംഗയിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം (എസ്‌ജി 116), ബാഗ്‌ഡോഗ്രയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആകാശ എയർ (ക്യുപി 1373), അമൃത്‌സർ–ഡെറാഡൂൺ– ഡൽഹി വിമാനം(9I 650), മധുരയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്(IX 684)എന്നിവയ്ക്കു നേരെയാണ്‌ ബോബ്‌ ഭീഷണിയുണ്ടായത്‌.

കഴിഞ്ഞ ദിവസം മധുരയില്‍നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബോംബ്‌ ഭീഷണിയെത്തുടർന്ന്‌ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകളുടെ സുരക്ഷയോടെയാണ്‌ ടേക്ക്‌ ഓഫ്‌ ചെയ്‌തത്‌.

വിഷയത്തിൽ രാവിലെ 11 മണിക്ക് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. ഇതിന് മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎ ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചുചേർത്തു.

കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ ഡാർക്ക് വെബ്‌ നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  @schizobomber777 എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഭീഷണികളത്രയും വന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home