കടം വാങ്ങിയ 500 രൂപ തിരിച്ചു നൽകാൻ വൈകി: സഹപ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 07:51 PM | 0 min read

ഫരീദാബാദ് > കടം വാങ്ങിയ 500 രൂപ തിരിച്ച് തരാൻ വൈകിയ പ്രതികാരത്തിൽ സഹപ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ  ഇമാമുദ്ദീൻപൂരിലാണ് കൊലപാതകം നടന്നത്. 42കാരനായ സലാവുദ്ദീനാണ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ പവൻ ആണ് പ്രതി.

സലാവുദ്ദീന്റെ വീട്ടിലേക്ക് പൈസ തിരികെ ചോദിച്ച് പവൻ വരികയും സലാവുദ്ദീനെ ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. സലാവുദ്ദീനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. വീടിന്റെ മുന്നിൽ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോഴാണ് പവൻ ബൈക്കിൽ മടങ്ങുന്നതും ഭർത്താവ് അവശനിലയിൽ കിടക്കുന്നതും കണ്ടതെന്നാണ് സലാവുദ്ദീന്റെ ഭാര്യ ആരോപിക്കുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നും ഭാര്യ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home