വ്യവസായി മുംതാസ് അലിയുടെ മരണം; ദമ്പതികൾ കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 03:35 PM | 0 min read

മം​ഗളൂരു > കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലി (52) യുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കർണാടകത്തിലെ ബണ്ട്വാളയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരടക്കം 6 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന​ഗ്നദൃശ്യങ്ങൾ കാണിച്ച് ഇവർ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

കുളൂർ പാലത്തിന് ചുവട്ടിൽ നിന്ന് തിങ്കളാഴ്ചയാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. കുളൂർ പാലത്തിന് സമീപം അപകടത്തിൽപ്പെട്ട നിലയിൽ മുംതാസ് അലിയുടെ കാർ കണ്ടെത്തിയിരുന്നു. തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് ഫാൽ​ഗുനി പുഴയിൽ തിരച്ചിൽ ആരംഭിച്ചത്.

അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പുഴയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എൻഡിആർഎഫ് സംഘവും മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെ സഹോ​ദരനാണ് മുംതാസ് അലി.



deshabhimani section

Related News

View More
0 comments
Sort by

Home