ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കൂട്ടരാജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 04:33 PM | 0 min read


കൊല്‍ക്കത്ത
ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി തേടി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയറിയിച്ച് കൊൽക്കത്ത ആര്‍ ജി കര്‍ മെഡിക്കൽ കോളേജിലെ 50 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു. ഇവര്‍ക്ക് പിന്തുണയുമായി എൻആര്‍എസ് മെഡിക്കൽ കോളേജിലെയും മറ്റു ആശുപത്രികളിലെയും മുതിര്‍ന്ന ഡോക്ടര്‍മാരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

എസ്‍പ്ലനേഡിൽ  ഏഴ്‌ ജൂനിയർ ഡോക്ടര്‍മാരാണ് അനിശ്ചിതകാല നിരാഹാര സമരത്തിലുള്ളത്. സമരം തകർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. സമര സ്ഥലത്തേക്കുള്ള ജലവിതരണം ചൊവ്വാഴ്ച വിച്ഛേദിച്ചെങ്കിലും ജനരോഷത്തെ തുടർന്ന് പുനഃസ്ഥാപിക്കേണ്ടി വന്നു. ബം​ഗാളിലെ ഡോക്ടര്‍മാരുടെ സംയുക്ത കൂട്ടായ്‌മ സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ബുധനാഴ്‌ച രാജ്യവ്യാപക നിരാഹാര സമരം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home