കയ്യേറ്റം നടത്തിയാൽ ആരാധനാലയമാണെങ്കിലും നടപടിയുണ്ടാകും: സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 02:52 PM | 0 min read

ന്യൂഡൽഹി > കയ്യേറ്റം നടത്തിയാൽ ആരാധനാലയമാണെങ്കിലും നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി. നിയമം മതത്തെ ആശ്രയിച്ചല്ല. അതിനാൽ പൊതുവഴി, ജലാശയങ്ങൾ, റെയിൽവേ ട്രാക്ക് എന്നിവിടങ്ങളിലെ അനധികൃത നിർമാണം സംരക്ഷിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഒരു മതത്തിന് മാത്രം പ്രത്യേകം ഇളവ് അനുവദിക്കാാവില്ല. എല്ലാവർക്കും നിയമം ഒരുപോലെയാണെന്നും ജസ്റ്റിസ് ബി ആർ ​ഗവായ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. വസ്തുവകകൾ പൊളിക്കുന്ന വിഷയത്തിൽ എല്ലാ പൗരന്മാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്ന് സുപ്രീം കോടതി പറഞ്ഞു.

പൊതുജന സുരക്ഷയാണ് മുഖ്യമെന്നും അനധികൃത നിർമാണം ആരാധനാലയമാണെങ്കിലും നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ പേരില്‍ രാജ്യത്ത് പല സ്ഥലങ്ങളിൽ വീടുകളും മറ്റും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേൾക്കവെ ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home