യെച്ചൂരിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ സ്‌റ്റാലിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 01:35 AM | 0 min read


ന്യൂഡൽഹി
അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. ഡൽഹി വസന്ത്‌കുഞ്ജിലെ വസതിയിൽ വെള്ളിയാഴ്‌ചയാണ്‌ അദ്ദേഹം എത്തിയത്‌. യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്‌തി, മക്കളായ അഖില, ഡാനിഷ്‌ എന്നിവരെ സ്‌റ്റാലിൻ ആശ്വസിപ്പിച്ചു. തന്റെ പേരിനെപ്പറ്റിയും ഡിഎംകെയുമായുള്ള ഊഷ്‌മളബന്ധത്തെപ്പറ്റിയും യെച്ചൂരി പങ്കുവച്ച കാര്യങ്ങൾ കുടുംബാംഗങ്ങൾ ഓർത്തെടുത്തുവെന്നും സഖാവേ, താങ്കളുടെ അസാന്നിധ്യം അഗാധമായി അനുഭവപ്പെട്ടുവെന്നും സ്‌റ്റാലിൻ എക്‌സിൽ കുറിച്ചു. ഡിഎംകെ നേതാക്കളായ ടി ആർ ബാലു, തിരുച്ചിശിവ, കനിമൊഴി എന്നിവരും ഉണ്ടായിരുന്നു.സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. കനിമൊഴി എംപി സമീപം



deshabhimani section

Related News

View More
0 comments
Sort by

Home